Kerala

പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ 9 മാസങ്ങള്‍ക്ക് ശേഷം യുവാവ് കുത്തിക്കൊന്നു

കേരളപുരം: യുവതിയെ ഭർത്താവ് വീട്ടിൽ കയറി കുത്തിക്കൊന്നു. കഴിഞ്ഞ ഒൻപത് മാസമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു യുവതി . കേരളപുരം വേലംകോണം ജയശ്രീ നിവാസില്‍ നുജുമുദ്ദിന്റെ മകള്‍ സുമിന(29)യാണ് ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി നിഷാദ്(29) ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതിയെ പിടികൂടുകയായിരുന്നു.

ALSO READ: കൊച്ചിയില്‍ നടുറോഡില്‍ വെച്ച്‌ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

കൊല്ലപ്പെട്ട സുമിന ഒരു മാസം മുൻപ് കേരളപുരത്തുള്ള ആയൂര്‍വേദ ഔഷധശാലയില്‍ ജോലിക്കു ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി സുമിനയുടെ വീട്ടില്‍ എത്തിയ ഭര്‍ത്താവ് ഇവരുമായി വഴക്കിട്ടു. കൂടാതെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെയാണ് പ്രതി കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് യുവതിയെ കുത്തിയത്. ഇയാൾ നിരന്തരമായി യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായ് ബന്ധുക്കൾ പറയുന്നു. ആദ്യ ശമ്പളം ലഭിച്ച സന്തോഷത്തിൽ
സഹോദരനു മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തേയ്ക്ക് ഇറങ്ങിയ സമയത്താണു കുത്തേറ്റത്

shortlink

Related Articles

Post Your Comments

Related Articles


Back to top button