Latest NewsNewsGulf

ഷാര്‍ജയില്‍ ഇനി അപകടങ്ങള്‍ ആപ്പ് വഴി അറിയിക്കാം

ഷാര്‍ജ: അപകടങ്ങളില്‍പെട്ട് പൊലീസ് സഹായം തേടുന്നവരെ സഹായിക്കാന്‍ മൊബൈല്‍ ആപ്പുമായി ഷാര്‍ജ. ഇതോടെ 50 ദിര്‍ഹത്തിന്‌റെ ലാഭമാണ് ആളുകള്‍ക്ക് ലഭിക്കുന്നതെന്ന സന്തോഷവാര്‍ത്തയുമുണ്ട്. അടുത്തിടെ അപകട സംഭവങ്ങള്‍ കൈകാര്യ ചെയ്യുന്നതിന് റഫീദ് എന്ന പേരില്‍ സേവനം ആരംഭിച്ചിരുന്നു. ഇതിന്‌റെ തുടര്‍ച്ചയായാണ് റഫീദ് ആപ്പും ജനങ്ങളിലേക്ക് എത്തുന്നത്. ഇതു വഴി അപകടത്തിന്‌റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും റാഫിദ് അധികൃതര്‍ക്ക് അയയ്ക്കാം. ഇവര്‍ ഇതിന്‌റെ കൃത്യത പരിശോധിച്ച് പൊലീസില്‍ ഉടന്‍ വിവരമറിയിക്കും.

സാധാരണ ഗതിയില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ പൊലീസ് സേവനം ആവശ്യമായി വന്നാല്‍ 400 ദിര്‍ഹമാണ് അടയ്‌ക്കേണ്ടത്. ആപ്പ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് 350 ദിര്‍ഹം അടയ്ച്ചാല്‍ മതിയാകും. ആദ്യ ഘട്ടത്തില്‍ 50 പട്രോള്‍ സംഘങ്ങളിലായി 120 വിദഗ്ധരെയാണ് ഇതിനായി വിന്യസിച്ചിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് തീരുമാനം. 901 എന്ന നമ്പരിലോ 80072343 എന്ന നമ്പരിലോ റാഫിദ് സേവനത്തിനായി വിളിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button