ചെങ്ങന്നൂര്‍: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. ഉച്ചക്ക് മൂന്നു മണിയോടെ ചെങ്ങന്നൂരിലെ വസതിയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. താഴമണ്‍ മഠത്തിലെ മുതിര്‍ന്ന് അംഗമാണ്. ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാലത്താണ് മാളികപ്പുറത്ത് ദുര്‍ഗാ ക്ഷേത്രം പ്രതിഷ്ഠിച്ചത്. ശബരിമലയില്‍ അഗ്നിബാധയുണ്ടായ ശേഷം പുനഃപ്രതിഷ്ഠ നടത്തിയതില്‍ സഹകാര്മികന് ആയിരുന്നു. കണ്ഠരര് മോഹനരരുടെ മകന് കണ്ഠരര് മഹേഷാണ് നിലവില്‍ ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്യുന്നത്.
Read Also: സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യ ; ശശി തരൂര്‍ പ്രതി
Post Your Comments