സാങ്കേതിവിദ്യയുടെ അനുഗ്രഹം ആവോളം ലഭിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വിദ്യാഭ്യാസ മേഖലയിലും ഏറെ വിപ്ലവകരമായ മാറ്റമാണ് സാങ്കേതിക വിദ്യ നല്‍കിയിരിക്കുന്നത്. ദുബായിലെ സയ്യീദ് സര്‍വകലാശാലയില്‍ നിന്നും നാമിപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തയും ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. സര്‍വകലാശാലയിലെ സ്റ്റുഡന്‌റ് അക്‌സസിബിലിറ്റി സര്‍വീസസിലെ ഡയറക്ടറായ ഫാത്തിമ അല്‍ ഖ്വാസിമി അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ഏവര്‍ക്കും സന്തോഷം പകരുന്ന ഒന്നാണ്. സാങ്കേതിക വിദ്യകൊണ്ട് തന്‌റെ ക്ലാസിലുളള പഠന വൈകല്യമുളള കുഞ്ഞുങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുവാന്‍ കഴിയുന്നുണ്ടെന്നും, കാഴ്ച്ച വൈകല്യമുള്ള അംന എന്ന കുട്ടിയിലുണ്ടായ മാറ്റം ഇതിന് ഉദാഹരണമാണെന്നും ഇവര്‍ പറയുന്നു.
കാഴ്ച്ച വൈകല്യമുള്ള അംന ബ്രെയ്ല്‍ ലിപിയിലാണ് എഴുതിയിരുന്നത്. ഇപ്പോള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ കാണുവാന്‍ വരെ അംനയ്ക്ക് സാധിക്കുന്നുണ്ട്. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി തയാറാക്കിയിരിക്കുന്ന മൊബൈല്‍ ആപ്പുകളെ പറ്റിയും ഫാത്തിമ പ്രതിപാദിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് മികച്ച സാങ്കേതിക വിദ്യകള്‍ സഹായമായെത്തുമെന്ന ധ്വനിയും ഫാത്തിമയുടെ വാക്കുകളിലുണ്ട്.
Post Your Comments