India

സുനന്ദ പുഷ്​കറുടെ മരണം; ഫയൽ മടക്കി ഡല്‍ഹി പോലീസ്​

ഡൽഹി : കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്​കറുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് ഡല്‍ഹി പോലീസ്.​ ഡല്‍ഹി പട്യാല ഹൗസ്​ കോടതിയില്‍ തിങ്കളാഴ്​ച പോലീസ്​ അന്തിമ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കുമെന്നാണ്​ വിവരം. തെളിവ്​ നശിപ്പിക്കൽ, ആത്മഹത്യ പ്രേരണ തുടങ്ങിയവയ്ക്ക് തരൂരിനെതിരെ കുറ്റം ചുമത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്​.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍​ സുനന്ദ പുഷ്​കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്​. വിഷം ഉള്ളില്‍ ചെന്ന്​ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്​കറിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന്​ പോസ്​റ്റ്​​മോര്‍ട്ടത്തില്‍ വ്യക്​തമായിരുന്നു. തുടര്‍ന്നാണ്​ ​സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ്​ രജിസ്​റ്റര്‍ ചെയ്​ത്​ ഡല്‍ഹി പോലീസ്​ അന്വേഷണം ആരംഭിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button