ദുബായ് : യു.എ.ഇയിൽ ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് റോഡുകളും പാർക്കുകളും അടച്ചുപൂട്ടി. അസ്ഥിരമായ കാലാവസ്ഥ മൂലം ദുബായിൽ നിന്നുള്ള അനേകം ഫ്ലൈറ്റുകൾ ഇന്നലെ വൈകിയിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ യുഎഇ ജനജീവിതം ദുരന്തത്തിലായി.
നാഷണൽ സെന്റർ ഫോർ മെറ്റീറോളജിയുടെ (എൻസിഎം) കണക്കുകൾ അനുസരിച്ച് ഇന്നും ശക്തമായ കൊടുങ്കാറ്റ് തുടരും. എന്നാൽ ഞായറാഴ്ച നടന്ന അത്രയ്ക്കും ശക്തമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു . പൊടിപടലങ്ങൾ വ്യപിച്ചതിനാൽ പുറത്തിറങ്ങുന്നവർ മുഖത്ത് മാസ്‌ക്കുകൾ ധരിക്കണമെന്നും അറിയിപ്പുണ്ട്.
റോഡുകളിൽ പൊടിപടലങ്ങൾ മൂടിയതിനാൽ 16 അപകടങ്ങൾ ഷാർജയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷാർജ പൊലീസ് അൽ ഹംറിയയിൽ റോഡ് താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ് . ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധികൃതർ എമിറേറ്റിലെ എല്ലാ പാർക്കുകളും അടച്ചുപ്പൂട്ടി. വടക്കൻ എമിറേറ്റുകളിൽ നിരവധി മരങ്ങളും സിഗ്നൽ ബോർഡുകളും ശക്തമായ കാറ്റിൽ തകർന്നു.
ഇന്ത്യയില്‍ ശക്തമായ കൊടുങ്കാറ്റ് ന്യൂഡൽഹിയിൽ തുടർന്നുകൊണ്ടിരിക്കുകയാണ് മോശം കാലാവസ്ഥ കാരണം 40 ഫ്ലൈറ്റുകൾ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് തിരിച്ചുവിട്ടിരുന്നു.
Post Your Comments