ദുബായ്: റമദാൻ മാസത്തിൽ ലക്ഷകണക്കിന് ദിര്‍ഹമിന്‍റെ സമ്മാനങ്ങള്‍ ഒരുക്കി പെതു ജനങ്ങള്‍ക്ക് ‘സാബാഖു-ത്തഹ്ത്തി’ അഥവാ ‘ചലഞ്ച് റേസ്’ പ്രശ്നോത്തരി പരിപാടി സംഘടിപ്പിച്ച് ദുബായ് എമിഗ്രേഷന്‍ വകുപ്പ്. നൂര്‍ ദുബായ് റേഡിയോ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. അറബിക് ഭാഷ കൈകാര്യം ചെയ്യുവാന്‍ അറിയുന്ന പൊതു ജനങ്ങൾക്ക് റമസാന്‍ ഒന്നു മുതൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. കലാ സാംസ്കാരിക സാമൂഹിക-ശാസ്ത്ര മേഖലകളിലെ അറിവുകളും ഇസ്‌ലാമിക ചിന്തകളുമാണ് ചലഞ്ച് റേസ് കൈകാര്യം ചെയ്യുന്നത്.
Read Also: തുണി എന്തിനെന്ന് പ്രഫസറുടെ ചോദ്യം: വസ്ത്രമഴിച്ച് യുവതിയുടെ പ്രബന്ധ അവതരണം
മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ താമസ -കുടിയേറ്റ വകുപ്പ് തങ്ങളുടെ സമൂഹ മാധ്യമ പേജിൽ പ്രസിദ്ധീകരിക്കും. മത്സര വിജയികള്‍ക്ക് ലക്ഷക്കണക്കിന് ദിര്‍ഹമിന്‍റെ സമ്മാനങ്ങളും കാറുകളും മറ്റു സമ്മാനങ്ങളുമാണ് ലഭിക്കുന്നത്. അറബിക് ഭാഷയുടെ പ്രചാരണവും യുഎഇയുടെ മഹത്തായ സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇത്തരം പരിപാടികൾ ഏറെ ഉപകരിക്കുമെന്ന് ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി പറയുകയുണ്ടായി.
Post Your Comments