റംസാൻ കാലത്ത് പൊതുവെ വണ്ണം കുറയുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാമോ? ഏറെ നേരം ഭക്ഷണം കഴിക്കാതിരിക്കുകയും, ഒരുമിച്ച് ഒരുപാട് ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോൾ വണ്ണം കൂടുകയാണ് ഉണ്ടാകുക. പുലർച്ചെ ഒരുപാട് ഭക്ഷണം കഴിക്കുകയും ശേഷം നീണ്ട നേരത്തേക്ക് ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നത് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.
ALSO READ:യുഎഇയിൽ റംസാൻ നോമ്പെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പക്ഷെ അൽപ്പം ശ്രദ്ധിച്ചാൽ വണ്ണം കൂടുന്നതിൽ നിന്ന് നമുക്ക് രക്ഷപ്പെടാനാകും. നോമ്പെടുക്കുന്ന കാലയളവിൽ അൽപ്പം ശരീരഭാരം മാത്രമേ കൂടാനിടയുള്ളു. കൃത്യമായ ആഹാരക്രമീകരണം നോമ്പെടുക്കുന്നതിന് മുൻപ് തുടങ്ങിയാൽ വണ്ണം കൂടാതെ ശ്രദ്ധിക്കാനാകും. നോമ്പ് കഴിഞ്ഞും ഇതേ ഭക്ഷണക്രമം പാലിക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ വണ്ണം കൂടാതെയും കുറയാതെയും നോക്കാനാകും.
Post Your Comments