കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കറിന്റെ മരണത്തില്‍ തരൂരിനെ പ്രതിയാക്കി കുറ്റപത്രം. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സുനന്ദയുടേ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നിരുന്നാലും ആത്മഹത്യപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ശശി തരൂരിനെതിരെ ചുമത്തിയിട്ടുണ്ട്.
ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ സുനന്ദ പുഷ്കറിെന്റ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിനെതുടര്‍ന്നാണ് സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്.
സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം : ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
Post Your Comments