മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ. മുസ്ലിംലീഗ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരൂര്‍, താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നാളെയും മറ്റന്നാളുമാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ.
തിരൂര്‍ ഉണ്യാലില്‍ ഇന്നലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആലി ഹാജിന്റെ പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. രാത്രി വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അക്രമം. കൈക്കും കാലിനും പരിക്കേറ്റ ഹര്‍ഷാദിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
തിരൂര്‍ കൂട്ടായിയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു. കൂട്ടായി സ്വദേശി ഇസ്മായിലിനാണ് വെട്ടേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ആക്രമിച്ചത്. ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി.എം ആരോപിച്ചു.
Post Your Comments