ദുബായ് : ജുമൈറ ബീച്ചിൽ 15കാരന് നേരെ പാകിസ്താൻ യുവാവിന്റെ പീഡന ശ്രമം. 27കാരനായ യുവാവ് കുട്ടിയോട് ഒന്നിൽ കൂടുതൽ തവണ മോശമായി പെരുമാറി. ബീച്ചിൽ നീന്തി കളിക്കുയായിരുന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ സപർശിക്കുകയായിരുന്നു. ഇത് എതിർത്ത കുട്ടിയെ പ്രതി കൈയ്യിൽ പിടിച്ച് വലിച്ച് സപർശിക്കുകയായിരുന്നു. മാർച്ച് 30ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.
ALSO READ:ദുബായ് സഫാരി പാർക്ക് മെയ് 15 മുതൽ അടച്ചിടും
കോടതിയിൽ പ്രതി കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ കുട്ടിയുടെ അമ്മ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. പ്രതി കുട്ടിയുടെ അടുത്ത ചെന്ന് സംസാരിക്കാൻ ശ്രമിച്ചതും കുട്ടിയെ പിന്തുടർന്നിരുന്നതും കുട്ടിയുടെ അമ്മ കണ്ടിരുന്നു. തന്നോട് യുവാവ് മോശമായി പെരുമാറിയെന്ന് കുട്ടി പറഞ്ഞതിനെ തുടന്ന് അമ്മ യുവാവിനോട് കാര്യം തിരക്കിയിരുന്നു. അപ്പോൾ പ്രതി അമ്മയോടും കുട്ടിയോടും മാപ്പ് പറഞ്ഞിരുന്നു. കേസിൽ മെയ് 27ന് വിധി പറയും.
Post Your Comments