ജിദ്ദ: കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഉടൻ പ്രവർത്തനം ആരംഭിക്കും. നിർമ്മാണം പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ ഈ മാസം 22 ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. 36 ബില്ല്യന്‍ സൗദി റിയാല്‍ മുതല്‍ മുടക്കിയാണ് വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 136 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കണ്‍ട്രോള്‍ ടവറാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
Read Also: ശശി തരൂര്‍ നിയമത്തിനതീതനല്ലെന്ന് കെ സുരേന്ദ്രന്‍
പല രാജ്യങ്ങളില്‍ നിന്നായി 110 കമ്പനികളുടെ 21,000 എന്‍ജിനീയര്‍മാരുടെ മേൽനോട്ടത്തിലായിരുന്നു ഇതിന്റെ നിർമ്മാണം. മക്ക, മദീന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, ടാക്സി, ബസ് സ്റ്റാന്‍ഡ്, പാര്‍ക്കിങ് തുടങ്ങിയവ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർത്ത് ഒരുക്കിയിട്ടുണ്ട്.
Post Your Comments