ബെംഗളൂരു•കര്‍ണാടക വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും ബി.ജെ.പിയ്ക്ക് അനുകൂലമാണെങ്കിലും, ഭരണകക്ഷിയായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഒരു പാര്‍ട്ടിക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. പക്ഷേ, കോണ്‍ഗ്രസിന് 95 മുതല്‍ 102 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മൈസൂരു ചാമുണ്ഢേശ്വരി മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. ശനിയാഴ്ച പോളിംഗ് പൂര്‍ത്തിയായ ശേഷമാണ് കണക്കുകൂട്ടലുകള്‍ നടത്തിയതെന്ന് ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിന് 95-102 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ബി.ജെ.പിയ്ക്ക് 80-85 സീറ്റുകള്‍ ലഭിക്കും. ജെ.ഡി.എസിന് 35-40 സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
സമാനമായ റിപ്പോര്‍ട്ടാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും നല്‍കുന്നത്. കോണ്‍ഗ്രസിന് 102 സീറ്റുകള്‍ ലഭിക്കുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.യും ജെ.ഡി.എസും യഥാക്രമം 70 ഉം 28 ഉം സീറ്റുകള്‍ വീതം നേടും.
മേയ് 12 ന് തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ നാളെയാണ് വോട്ടെണ്ണല്‍.
Post Your Comments