Latest News

വില്ലേജ് ഓഫീസിന് തീയിട്ടു

എറണാകുളം: വില്ലേജ് ഓഫീസിന് തീയിട്ടു. എറണാകുളം ആമ്പല്ലൂരിലാണ് വില്ലേജ് ഓഫീസിന് തീയിട്ടത്. വില്ലേജ് ഓഫീസിലെത്തിയ എഴുപതുകാരനാണ് പെട്രോളൊഴിച്ച് തീയിട്ടത്. തീപിടുത്തത്തില്‍ ഫയലുകളെല്ലാം കത്തി നശിച്ചു.

എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റീസര്‍വേയ്ക്കായി മാസങ്ങളോളം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയ ആളാണ് തീയിട്ടത്. റീസര്‍വേ ആവശ്യത്തിനായി മാസങ്ങളോളം വില്ലേജ് ഓഫീസ് ഇയാള്‍ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വില്ലേജ് ഓഫീസ് തീയിട്ടത്.

ഇന്ന് രാവിലെ പത്ത് മണിയോടെ വില്ലേജ് ഓഫീസിലെത്തിയ ആമ്പല്ലൂര്‍ സ്വദേശിയായ രവി(70) പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button