ദുബായ്: തൊഴിൽ അന്വേഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്. വ്യാജ മെയിലുകളുടേയും ഓഫർ ലെറ്ററുകളുടെയും തട്ടിപ്പിന് ഇരയാക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. എമിറേറ്റ് കമ്പനിയിൽ തൊഴിൽ ഒഴിവുണ്ടെന്ന തരത്തിൽ വ്യാജ മെയിലുകൾ ലഭിക്കാനും, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇത്തരം മെയിലുകൾക്ക് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. തൊഴിൽ അന്വേഷിക്കുന്നവർ ഇത്തരം മെയിലുകൾക്ക് മറുപടി നൽകാനോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാനോ പാടുള്ളതല്ല.
ALSO READ:ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസികൾക്ക് 6 കോടിയിലേറെ രൂപ സമ്മാനം
ചതിയിൽ പെടാതിരിക്കാനും ചില വഴികളുണ്ട്. ശരിയായ എമിറേറ്റ് നിയമനമാണെങ്കിൽ എമിറേറ്റ് ജീവനക്കാരൻ ഇന്റർവ്യൂ സമയത്ത് ഹാജരായിരിക്കും. ഇതിന് ശേഷം മാത്രമാകും ഓഫർ ലെറ്റർ ലഭിക്കുക.
ഈ സമയത്ത് ഉദ്യോഗാർത്ഥിയിൽ നിന്ന് ഒന്നിന്റെ പേരിലും പണം ഈടാക്കില്ല. വ്യാജ മെയിൽ ആണോ നിങ്ങൾക്ക് ലഭിക്കുന്നതെന്ന് അറിയാൻ മെയിലിന്റെ ഉറവിടം പരിശോധിക്കുക. എമിറേറ്റ് കമ്പനിയിൽ നിന്ന് അയയ്ക്കുന്ന എല്ലാ മെയിലുകളും @emirates.com. എന്ന വിലാസത്തിൽ നിന്നാകും ലഭിക്കുക.
Post Your Comments