പോലീസിന്റെ അതിക്രമവും നിഷ്ക്രിയത്വവും റിപ്പോര്‍ട്ട് ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ദിനം പ്രതി ഉണ്ടാകുകയാണ്. പരാതി ലഭിച്ചാലും നടപടി സ്വീകരിക്കാതെ രാഷ്‌ട്രീയം കളിക്കുന്ന കേരള പോലീസിനെ കണക്കിന് കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. എന്നാല്‍ പരിഹാസം മാത്രമല്ല ഇതിന് ഒരു പരിഹാരവും അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ‘പൊലീസും രാഷ്‌ട്രീയവും’ എന്ന തലക്കെട്ടോടെ തുടങ്ങുന്ന തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലാണ് പൊലീസ് സേനയെ വിമര്‍ശിക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം
‘പോലീസും രാഷ്ട്രീയവും
സ്വന്തം പാര്‍ട്ടിക്കാരെ ലാത്തിയടിച്ച് ഓടിക്കേണ്ടി വരുന്ന പോലീസുകാരന്റെ മനോവിഷമം ആരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ? വിദ്യാര്‍ഥിയായിരിക്കുംബോള്‍ ഏതെങ്കിലും ഒരു വിദ്യാര്‍ഥി സംഘടനയില്‍ അംഗമാവുകയോപ്രവര്‍ത്തിക്കുകയൊ സഹകരിക്കുകയൊ അനുഭാവിയാകുകയോ ചെയ്യാത്തവര്‍ കേരളത്തില്‍ കുറവായിരിക്കും. അത് എസ് എഫ് ഐ , കെ എസ് യു, എ ഐ എസ് എഫ്, എ ബി വിപി. അങ്ങിനെ ഏതുമാവാം.
പോലീസില്‍ ജോലികിട്ടിയ അന്നുതന്നെ അവര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് ഉപേക്ഷിക്കുമോ?അങ്ങിനെ ഒരു സുപ്രഭാതത്തില്‍ ഇനി മേല്‍ ഞാന്‍ രാഷ്ട്രീയം ചിന്തിക്കുകയേയില്ല എന്ന് പോലീസുകാര്‍ക്ക് തീരുമാനിക്കാനാവുമോ? അവരും മനുഷ്യരല്ലേ.? അപ്പോള്‍ ഏത് പോലീസുകാരനും ഒരു രാഷ്ട്രീയമുണ്ട് അതുകൊണ്ട് തന്നെയാണു നമ്മുടെ നാട്ടിലെ പോലീസിനൂ ഒരിക്കലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ സാധിക്കാത്തതും എടുക്കുന്ന നടപടി പലപ്പോഴും രാഷ്ട്രീയ പ്രേരിതമാകുന്നതും
ഇതിനു പോലീസുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഭാവിയില്‍ ഒരു പോലീസുകാരനായിക്കളയാം എന്ന് തീരുമാനിച്ചിട്ടല്ലല്ലൊ ഒരാള്‍ ജനിക്കുന്നത് (ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പലരും ഒരു തൊഴില്‍ എന്ന നിലയില്‍ പെട്ടുപോവുന്നതാണെന്നതാണൂ വാസ്തവം).
പോലീസില്ലാതെ ഒരു സമൂഹത്തിനു നിലനില്‍ക്കാനാവുകയില്ല. അപ്പോള്‍ ആരെങ്കിലുമൊക്കെ ഇതായല്ലേ പറ്റൂ.
ഇതിനു പരിഹാരം ഒന്നേയുള്ളൂ:
ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നത്ഐ പി എസ് കേഡറില്‍ ഉള്ളവര്‍ മാത്രമാണല്ലോ അതുപോലെത്തന്നെ പോലീസുകാരേയും സംസ്ഥാനങ്ങള്‍ മാറ്റി റിക്രൂട്ട് ചെയ്യുക ഇനി ഭാഷാപരമായ വേലിക്കെട്ടുകള്‍ ഉണ്ടാകും എന്നോര്‍ത്ത് വേവലാതിപ്പെടുന്നവരോട് ഒരു കാര്യം, ഇപ്പോള്‍ നമുക്ക് ഭാഷ ഒരു തടസ്സമേയല്ലല്ലൊ .തമിഴും തെലുങ്കും ബംഗാളിയും ഒറിയയും രാജസ്ഥാനിയും,ആസ്സാമീസും ,ഹിന്ദിയും തുടങ്ങി ഏത് ഭാഷയും സ്വന്തം ആവശ്യം വരുംബോള്‍ അനായസേന പ്രയോഗിക്കാന്‍ നമ്മള്‍ മലയാളികള്‍ പഠിച്ചു കഴിഞ്ഞു.
ഒരു ഫെഡറല്‍ സബ്രദായം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്ക് ഇതിനേക്കാള്‍ യോജിച്ച മാതൃക മറ്റെന്താണുള്ളത്?
ഒരു ഫെഡറലും സെക്കുലറും ആയ ഒരു പോലീസ് സേനയെക്കുറിച്ച് ഒന്നു സ്വപ്നം
കണ്ടുനോക്കൂ’
ജോയ് മാത്യു – ഡോ. ബിജു പോര് അരങ്ങു തകര്‍ക്കുമ്പോള്‍ : വാദ – പ്രതിവാദങ്ങളില്‍ ഇപ്പോള്‍ ബിജു
Post Your Comments