Kerala

സംസ്ഥാനത്ത് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് : ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളയും സംസ്ഥാനവ്യാപകമായി ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകും. കേരളത്തിലും ലക്ഷ്വദ്വീപിലുമുള്ള തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ഇത് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് സഞ്ചരിക്കുകയാണ്. ഇന്നലെ തലസ്ഥാനത്ത് റെക്കോര്‍ഡ് മഴയാണ് കിട്ടിയത്. പത്ത് സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമര്‍ദ്ദം വികാസം പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രിയോടെയോ നാളെയോ ശക്തി പ്രാപിച്ച് യെമന്‍ ഭാഗത്തേക്ക് ന്യൂനമര്‍ദ്ദം നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് പോകുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം. അതുപോലെ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെയും ഇടയിലുള്ള ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതും ഒഴിവാക്കാനും മുന്നറിയിപ്പ് നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button