ന്യൂഡല്‍ഹി: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റുമാരുടെയും സംഘടനാസെക്രട്ടറിമാരുടെയും യോഗം തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്യത്തിലാണ് യോഗം ചേരുന്നത്. ഇന്ന് യോഗം ചേരുന്നതിന്റെ പ്രധാന ലക്ഷ്യം 2019-ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ്.
കേരളത്തില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ഗണേശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജയും യോഗത്തിനെത്തിയിട്ടുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍, കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ താഴെത്തട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ യോഗം വിലയിരുത്തും. കൂടതെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് യോഗത്തില്‍ ചര്‍ച്ചയാവും.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രഘടകത്തിന് പുതിയ നേതൃത്വത്തെ നിയോഗിച്ചു. കണ്ണ ലക്ഷ്മിനാരായണയെ പ്രസിഡന്റായും സോമുവീര്‍ രാജുവിനെ തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറായും നിയമിച്ചു. രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ബി.ജെ.പി.യുടെ സംഘടനാ സംവിധാനം ശക്തമാക്കുകയെന്ന ഉത്തരവാദിത്വാണ് ഇരുവര്‍ക്കുമുള്ളത്.
Post Your Comments