Kerala

ഭര്‍ത്താവ് മരിച്ചത് മനസിലാകാതെ മൃതദേഹത്തെ ദിവസങ്ങളോളം ശുശ്രൂഷിച്ച ഭാര്യ : സംഭവം അറിഞ്ഞത് നാട്ടുകാര്‍ എത്തിയപ്പോള്‍

കണ്ണൂര്‍ :ഭര്‍ത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ ഭര്‍ത്താവിനെ പരിചരിച്ചത് ദിവസങ്ങളോളം. അഴുകിയ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തളിപ്പറമ്പ് പുക്കോത്ത്തെരുവിലെ പുതിയോന്നന്‍ ബാലന്‍ (65) ആണ് മരിച്ചത്. മാനസീകാസ്വാസ്ഥ്യം ഉണ്ടെന്നു കരുതുന്ന ഭാര്യ കമലാക്ഷി മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു. ഇവര്‍ക്കു മക്കളില്ല.

അയല്‍പക്കവുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. പുക്കോത്ത്തെരുവിലെ ഒറ്റമുറി വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ബാലന്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞു എങ്കിലും ഇവര്‍ സമീപത്തുള്ള ക്ഷേത്രത്തില്‍ പോയി എല്ലാ ദിവസവും ഭക്ഷണം കഴിക്കുമായിരുന്നു.

ഇവര്‍ക്കു സമൂഹവുമായി വലിയ ബന്ധം ഇല്ലാത്തതിനാല്‍ ബാലനെ കാണിതിരുന്നപ്പോള്‍ ആരും അന്വേഷിച്ചിരുന്നുമില്ല. ഭര്‍ത്താവ് മരിച്ചതാണ് എന്നു മനസിലാകാതെ കമലാക്ഷി ദിവസങ്ങളോളം ഈ മൃതദേഹത്തെ ശുശ്രൂഷിച്ചു. ദിവസവും അലക്കിയ തുണി മാറ്റി മാറ്റി ഭര്‍ത്താവിനെ പുതപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അസഹ്യമായ ദുര്‍ഗന്ധം പുറത്തേയ്ക്കു വരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് അന്വേഷിച്ച വീട്ടില്‍ എത്തിയത്.

അപ്പോള്‍ വീടിനുള്ളില്‍ അലക്കിയ തുണി കൊണ്ടു മൂടിയ നിലയില്‍ ഇവര്‍ ബാലന്റെ മൃതദേഹം കണ്ടെത്തി. മുഖം വികൃതമായിരുന്നു. വീട്ടില്‍ എത്തിയവരോട് ഇന്നലെയും അലക്കിയ തുണി കൊണ്ട് മൃതദേഹം പുതപ്പിച്ചിരുന്നു എന്ന് കമലാക്ഷി പറഞ്ഞു. നാട്ടുകാര്‍ വിവരമറിയച്ചിതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി വീടു പൂട്ടി സീല്‍ വച്ചു. കമലാക്ഷിയെ ഇവിടെ നിന്നും മാറ്റാന്‍ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചു എങ്കിലും ഇവര്‍ ഇവിടുന്നു മാറാന്‍ കൂട്ടാക്കാതെ വീടിന്റെ പുറത്തു തന്നെ ഇരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button