Kerala

തിയറ്റര്‍ പീഡനം; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പത്ത് വയസുകാരിയെ തിയറ്ററില്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി കിട്ടിയിട്ടും കേസെടുക്കാൻ തയ്യാറാകാത്ത പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികൾ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും അദ്ദേഹം കത്ത് നൽകി.

Read Also: കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകം; കസ്റ്റഡിയിലെടുത്ത യുവാവിന്റെ കല്ല്യാണം മുടങ്ങി

പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹിതം ചൈല്‍ഡ്​ ലൈന്‍ ചങ്ങരംകുളം പൊലീസിന്​ പരാതി നല്‍കിയതാണ്​. എങ്കിലും മെയ്​ 12 ന്​ സ്വകാര്യ ചാനലിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്ന ശേഷം മാത്രമാണ്​ കേസെടുക്കാന്‍ പൊലീസ്​ തയാറായത്​. പ്രതിയും പൊലീസും തമ്മില്‍ നടത്തിയ ഗൂഢാലോചന ഇതിൽ നിന്നും വ്യക്തമാണ്. പോക്‌സോ വകുപ്പ്​ 7, 8, 17 പ്രകാരവും ഐ.പി.സി 217 പ്രകാരവും പ്രതിയുമായി ഗൂഡാലോചന നടത്തിയതിന് 120 ബി പ്രകാരവും പൊലീസ്​ ഉദ്യോഗസ്​ഥര്‍ക്കെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഈ കേസില്‍ പ്രതിക്ക് വേണ്ടി നില കൊണ്ട ഡി.വൈ.എസ്.പിക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കുമെതിരെ ഐ.പി.സി 217 പ്രകാരവും 120 ബി പ്രകാരവും ക്രിമനല്‍ കേസ് എടുക്കണമെന്നും അവരെ സർവീസിൽ നിന്നും മാറ്റി നിർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button