യുഎസ്എ: പറക്കും ടാക്‌സികള്‍ യാത്രക്കിറങ്ങാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. അതും വാര്‍ത്ത പുറത്ത് വിട്ടത് സാക്ഷാല്‍ നാസ. നാസയും യൂബറും ഒന്നിച്ചു നിന്നാണ് പദ്ധതി ആരംഭിക്കുന്നത്. അര്‍ബന്‍ എയര്‍ മൊബിലിറ്റി എന്നാണ് വാഹനത്തിന് നല്‍കിയിരിക്കുന്ന പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലാകും പദ്ധതി ആദ്യം ആരംഭിക്കുക. പൈലറ്റ് നിയന്ത്രണത്തില്‍ സഞ്ചരിക്കുന്ന ടാക്‌സികള്‍ വിമാനതാവളം പോലെ പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്ടുകളിലൂടെയാകും സേവനം നടത്തുക.
വലിയ കെട്ടിടങ്ങള്‍ക്കു മുകളിലാകും ഇത്തരം സ്‌കൈപോര്‍ട്ടുകളുടെ സ്ഥാനം. ലോസ്എയ്ജല്‍സില്‍ ചേര്‍ന്ന യൂബര്‍ എലവേറ്റ് ഉച്ചകോടിയില്‍ ടാക്‌സികളുടെ മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. ടാക്‌സികള്‍ ഏങ്ങനെ പ്രവര്‍ത്തിക്കുമെന്ന വീഡിയോയും ഇതിനൊപ്പം ഉണ്ടായിരുന്നു. 150 മുതല്‍ 200 മൈല്‍ ദൂരം വെറും ഒരു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ ടാക്‌സികള്‍ക്ക് കഴിയും. 2000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഈ ടാക്‌സികളില്‍ നാലു പേര്‍ക്ക് സഞ്ചരിക്കാം.
Post Your Comments