ബംഗളുരു: തൂക്കു നിയമസഭയ്ക്ക് സാധ്യതയെന്നു എക്സിറ്റ് പോൾ ഫലം എച്ച്.ഡി. കുമാരസ്വാമിയും മകൻ എച്ച്.കെ. നിഖിൽ ഗൗഡയും സിംഗപ്പൂരിലേക്കു തിരിച്ചു. രഹസ്യമായി സഖ്യ ചർച്ചകൾ നടത്തുന്നതിനാണ് കുമാരസ്വാമിയുടെ സിംഗപ്പൂർ യാത്രയെന്നും, വോട്ടെണ്ണലിനുശേഷമേ കുമാരസ്വാമി തിരിച്ചുവരൂ എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോണ്‍ഗ്രസും ബിജെപിയും കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നത്. അതിനാൽ തൂക്കുസഭയ്ക്കാണു സാധ്യതയെന്ന തരത്തിലുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തു വന്നത്. ഏഴ് എക്സിറ്റ് പോളുകൾ ബിജെപിക്കു മുൻതൂക്കവും, ആറ് എക്സിറ്റ് പോളുകൾ കോണ്‍ഗ്രസിനു മുൻതൂക്കവും പ്രവചിച്ചു. അതേസമയം ജെഡിഎസ് നിർണായക ശക്തിയാകുമെന്ന് എക്സിറ്റ് പോളുകൾ എല്ലാം പ്രവചിക്കുന്നു.
എക്സിറ്റ് പോളുകൾക്ക് ശേഷം ബിജെപി, കോണ്‍ഗ്രസ് നേതൃത്വം കുമാരസ്വാമിയുമായി ബന്ധപ്പെട്ടിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ജെഡിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also read ; മൂന്നു വര്‍ഷത്തിനകം കേരളം ത്രിപുരയാകും, കര്‍ണാടക ബിജെപിക്ക് സ്വന്തവും; കെ സുരേന്ദ്രന്
Post Your Comments