India

മൂന്നു വര്‍ഷത്തിനകം കേരളം ത്രിപുരയാകും, കര്‍ണാടക ബിജെപിക്ക് സ്വന്തവും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം : നരേന്ദ്ര മോദിയുടെ തരംഗമാണ് രാജ്യത്തെവിടെയും, അതുകൊണ്ടുതന്നെ രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കര്‍ണാടകയിലെ എക്സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

എന്നാൽ മോദിയുടെ തരംഗം തെക്കേ ഇന്ത്യയിലേക്കും വ്യപിക്കുമെന്നും അടുത്ത ലക്ഷ്യം കേരളമാണെന്നും, കേരളം ത്രിപുരയാകാന്‍ കേവലം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് മാത്രമാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

ആറു മാസം മുന്‍പ് എല്ലാവരും പ്രവചിച്ചത് ബി. ജെ. പിക്ക് കൂടിപ്പോയാല്‍ അറുപത്. കോണ്‍ഗ്രസ്സിന് കേവലഭൂരിപക്ഷവും. ഫലം വരുമ്പോള്‍  ബി. ജെ. പിക്ക് കേവലഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയില്‍ മാത്രമല്ല തെക്കും സാധ്യമാണെന്ന് കര്‍ണ്ണാടക തെളിയിക്കും. അടുത്ത ലക്ഷ്യം കേരളം. കേരളം ത്രിപുരയാവാന്‍ കേവലം മൂന്നു വര്‍ഷത്തെ കാത്തിരിപ്പു മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button