കൊച്ചി : ബന്ധുക്കളുടെ എതിര്‍പ്പിനൊടുവില്‍ 11 വര്‍ഷത്തെ പ്രണയം വിവാഹനിശ്ചയത്തിലെത്തി. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല, ഈ പ്രണയകഥ വായിച്ചാല്‍ ആരുടേയും കണ്ണ് നനയും. ഇത് വിനു. എറണാകുളം പരവൂര്‍ പുത്തന്‍ വേലിക്കരയില്‍ വിനുവിനു കല്പ്പണിയാണു തൊഴില്‍. ദിവസക്കൂലിക്കാണ് വിനു പണിയെടുക്കുന്നത്. വിനുവിന്റെ ഈ വരുമാനത്തിലാണ് രണ്ടര വര്‍ഷമായി കോമ സ്റ്റേജില്‍ കിടക്കുന്ന പ്രണയിനിയുടേയും കുടുംബത്തിന്റെയും ജീവിതം മുന്നോട്ട്നീങ്ങുന്നത്. തന്റെ ചക്കര ഒരു ദിവസം ജീവിത്തതിലേയ്ക്കു മടങ്ങി വരും എന്നും അന്ന് തങ്ങള്‍ ഒരുമിച്ചു ജീവിക്കും എന്നും വിനു ഉറച്ചു വിശ്വസിക്കുന്നു. ഡോക്ടര്‍മാര്‍ അതിനുള്ള സാധ്യത ഇല്ല എന്നു പറയുമ്പോഴും
പ്രണയം തുടങ്ങുമ്പോള്‍ വിനുവിന്റെ പ്രായം 25, ലിനീഷയ്ക്ക് പതിനാറും. ഈ ബന്ധത്തിനോടു ലിനീഷയുടെ വീട്ടുകാര്‍ക്ക് തുടക്കം മുതല്‍ എതിര്‍പ്പായിരുന്നു. പക്ഷേ പിന്മാറാന് ഇരുവരും തയാറായില്ല. പതിനൊന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2015 ല്‍ വിനു സുഹൃത്തുക്കള്‍ക്കൊപ്പം ലിനീഷയുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തി. അപ്പോഴും വിവാഹത്തിനു വീട്ടുകാര്‍ സമ്മതിച്ചില്ല. ഒടുവില്‍ 2016 മേയില്‍ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിച്ചു. ഓഗസ്റ്റ് 28 നായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇതിനു ശേഷം ലിനീഷയും മാതാപിതാക്കളും ഒരു നേര്‍ച്ചയുടെ ഭാഗമായി വേളാങ്കണ്ണിക്കു പോയി. എന്നാല്‍ ഇവര്‍ക്കു ദിണ്ടിഗല്ലില്‍ വച്ച് അപകടം സംഭവിക്കുകയായിരുന്നു. തുടര്‍ന്നു ലിനീഷ കോമ സ്റ്റേജിലായി. അച്ഛനും അമ്മയ്ക്കും സാരാമായ പരിക്കേറ്റു.
അന്നു മുതല്‍ വിനു ലിനീഷയ്ക്കും വീട്ടുകാര്‍ക്കും തുണയായി ഒപ്പമുണ്ട്. ഇപ്പോള്‍ രണ്ടര വര്‍ഷമായി വിനു ലിനീഷ എഴുന്നേല്ക്കുന്നതും കാത്ത് ഇരിക്കുന്നു. എന്നും രാവിലെ പണിക്കു പോകും മുമ്പ് തന്റെ പ്രിയതമയ്ക്ക് ഒപ്പം ഒരു മണിക്കൂര്‍ ചിലവഴിക്കും. ലിനീഷയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കും. വൈകുന്നേരവും ഇങ്ങനെ തന്നെ. തന്റെ ചക്കര ഒരു ദിവസം ജീവിതത്തിലേയ്ക്ക് മടങ്ങി വരും എന്നും അന്നു താന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തും എന്നും മുടങ്ങിപ്പോയ വേളങ്കണ്ണിയാത്ര പൂര്‍ത്തിയാക്കും എന്നും വിനു ഉറച്ചു വിശ്വസിക്കുന്നു. പലരും വിനുവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ വിനു അതിനു തെയാറല്ല. ജീവിക്കുന്നുണ്ട് എങ്കില്‍ അത് ലിനീഷയ്ക്കൊപ്പം മാത്രമായിരിക്കും എന്നു വിനു പറയുന്നു.
Post Your Comments