ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക ജയിലുകളിലും പാര്‍പ്പിക്കാവുന്നതിലധികം ആളുകളെ കുത്തിനിറയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. സാധാരണ പാര്‍പ്പിക്കാവുന്നതിലും 150 ശതമാനം അധികം പേരാണ് മിക്ക ജയിലുകളിലും ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. വിഷയം ഏറെ ഗൗരവമേറിയതാണെന്നും ഇത് മനുഷ്യാവകാശ ലംഘനമായി കണ്ട് വിഷയത്തെ സമീപിക്കണമെന്നും എല്ലാ ഹൈക്കോടതികള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശവും നല്‍കി കഴിഞ്ഞു. ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അമിക്യസ്‌ക്യുറി വഴി അന്വേഷണം ഊര്‍ജിതമാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദീപക്ക് ഗുപ്ത, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിഷയം ചൂണ്ടിക്കാട്ടിയത്. സംഭവത്തില്‍ വിശദമായ പഠനം നടത്താനും കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments