![fire](/wp-content/uploads/2018/05/fireee-2.jpg)
മലപ്പുറം: ആറ് കുട്ടികളടക്കം ഒന്പതംഗങ്ങളുള്ള കുടുംബം ഉറങ്ങിക്കിടന്ന വീടിന് തീവെച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ചുമച്ച് ഒച്ചവച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഒച്ച കേട്ട് നാട്ടുകാര്‍ എത്തി തീയണയ്ക്കുകയായിരുന്നു.
മലപ്പുറത്ത് വാഴയൂരില്‍ ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീടിനാണ് തീ വെച്ചത്. സമീപത്തുള്ള വീടിന്റെ ടെറസില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ രാത്രിയില്‍ ബക്കറ്റില്‍ മണ്ണണ്ണെയുമായി ഒരാള്‍ നടന്നു നീങ്ങുന്നത് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Also read ;വി.ടി ബല്‍റാമിന്റെ ഡ്രൈവറിന് വാഹനാപകടത്തിൽ ദാരുണാന്ത്യം
Post Your Comments