പാറ്റ്‌ന : കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിൽ നടക്കുന്നതെല്ലാം അത്ര ശുഭകരമായ വാർത്തകളാണ്. നേരത്തെ അനുയായികളുടെ തമ്മിൽ തല്ലിനു ശേഷം ഇപ്പോൾ പുറത്തു വരുന്നത് ഒരു ദുരന്ത വാർത്തയാണ്. വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ വാഹനാപകടത്തില്‍പ്പെട്ട് മൂന്ന് ആര്‍ജെഡി നേതാക്കള്‍ അടക്കം നാല് പേര്‍ മരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത്.
മുന്‍ മന്ത്രി ഇസ്ലാമുദ്ദീന്‍ ബാഗിയുടെ മകന്‍ ഇക്രാമുദ്ദീന്‍, ആര്‍ജെഡി ജില്ലാ നേതാവ് ഇന്‍തേഖാബ് ആലം, ദിഗല്‍ബാംഗ് സോണല്‍ പ്രസിഡന്റ് പാപ്പുവെന്ന പ്രതാപ് ഖാബര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അരാരിയയില്‍ എന്‍എച്ച് 57ലാണ് അപകടം നടന്നത്. ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശികളാണ് മരിച്ചത്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.
Post Your Comments