കാസര്‍ഗോഡ് ; ഭര്‍ത്താവിനൊപ്പം സാധനം വാങ്ങാനെത്തിയ ഭാര്യ കാമുകനുമായി ഒളിച്ചോടി. കാഞ്ഞങ്ങാട് നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഗംഗാധരനോടൊപ്പം(62) എത്തിയ പ്രഭ(42)യാണ് ഒളിച്ചോടിയത്.
സ്ഥലത്തെത്തിയ ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞു പോയ പ്രഭ തിരിച്ചുവന്നില്ല. മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ്. ഒടുവിൽ അമ്ബലത്തറ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്‍ നടന്ന അന്വേഷണത്തിനിടെ സൈബര്‍സെല്‍ മുഖേന നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണ്‍ മലപ്പുറം ടവര്‍ പരിധിയിലാണെന്ന് കണ്ടെത്തി. ശേഷം നടത്തിയ അന്വേഷണത്തിൽ പ്രഭ മലപ്പുറം സ്വദേശിയായ സുരേഷിനോടൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്.
മിസ്ഡ് കോളിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വാട്‌സ്‌ആപ്പ് ചാറ്റിംഗിലൂടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. പ്രഭ കാഞ്ഞങ്ങാട്ട് വരുന്നുണ്ടെന്ന് അറിഞ്ഞ് ഇവിടെത്തിയ സുരേഷ് പ്രഭയുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു.
Also read ; പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച അന്വേഷിക്കാൻ ഉത്തരവ്
Post Your Comments