ചണ്ഡീഗഡ്: പഞ്ചാബിൽ പത്താം ക്ലാസ് പരീക്ഷയിൽ മാതൃഭാഷയിൽ തോറ്റത് 27,000 വിദ്യാർത്ഥികൾ.
വിദ്യാഭ്യാസ ബോർഡിനെതിരെ കടുത്ത വിമർശനമാണ് സംസ്ഥാനത്ത് ഉയരുന്നത്. പഞ്ചാബി ഭാഷയിൽ ഇത്രയേറെ കുട്ടികൾ തോറ്റ സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതർ നോക്കിക്കാണുന്നത്.
തുച്ഛമായ തുകയാണ് മാതൃഭാഷാ പഠനത്തിനായി മാറ്റിവെക്കുന്നത്. വേണ്ട പ്രാധാന്യത്തോടെയല്ല മാതൃഭാഷയെ കാണുന്നതെന്നും പഞ്ചാബ് യൂണിവേഴ്സിറ്റി പ്രൊഫസർ ആർ. അൻഗ്രിഷ് പ്രതികരിച്ചു.
also read: പത്താം ക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 150 സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും തോറ്റു
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പഞ്ചാബ് വിദ്യാഭ്യാസ ബോർഡ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. മാർച്ച് 12മുതൽ 31വരെയായിരുന്നു പരീക്ഷ.
Post Your Comments