Kerala

തിയറ്ററിലെ ലൈംഗിക പീഡനം : പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ ആരെന്ന് സ്ഥിരീകരണം

മലപ്പുറം: സിനിമാ തിയറ്ററില്‍ ലൈംഗിക അതിക്രമത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ സ്വന്തം അമ്മ തന്നെയെന്ന് സ്ഥീരീകരിച്ചു. ഇതോടെ അമ്മയുടെ അറിവോടെയാണ് തിയറ്ററില്‍ ലൈംഗിര പീഡനം നടന്നതെന്ന് വ്യക്തമായി. പ്രതിയെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് തിയേറ്ററില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്ന് സ്ഥിരീകരിച്ചത്. 40 വയസ്സോളം പ്രായം തോന്നുന്ന സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളത്.

തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി സിനിമാതിയേറ്ററില്‍ വെച്ച് ബാലികയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മലപ്പുറത്തെ തിയേറ്ററില്‍ നടന്ന സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം ഇന്ന് വലിയ വാര്‍ത്തയായ പശ്ചാത്തലത്തില്‍ പോലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതിയെ അറസ്ററ് ചെയ്യുകയുമായിരുന്നു.

മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ അഭിഭാഷകനെ കാണാന്‍ പോകുംവഴിയാണ് പ്രതി മൊയ്തീന്‍കുട്ടി പോലീസ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button