ArticleSpecials

മാതൃദിനത്തില്‍ അമ്മമാരെ ആദരിയ്ക്കാന്‍ ഫേസ്ബുക്കും

അമ്മമാര്‍ക്കായി ഒരു ദിനം. സ്‌നേഹിയ്ക്കാനും വാത്സല്യത്തോടെ ഒരു ഉമ്മ വെയക്കാന്‍ അമ്മമാര്‍ക്കു മാത്രമേ കഴിയൂ. ഭൂമിയിലുള്ള എല്ലാ അമ്മമാര്‍ക്കും അവരെ ആദരിയ്ക്കാനായി മഹത്തായ ആ ദിനം വന്നെത്തുകയാണ്..

സോഷ്യല്‍ മീഡിയയുടെ വരവോടെ ഇതിന് പ്രാധാന്യം ഏറുകയും ചെയ്തു. മദേഴ്‌സ് ഡേ സ്‌പെഷ്യലിനായി പുതിയ റിയാക്ഷനുമായി ഫേസ്ബുക്കും രംഗത്തെത്തി.

നന്ദിയുള്ളവരാകുക . മദേഴ്സ് ഡേ യുമായി ബന്ധപ്പെട്ടു ഈ വര്‍ഷം ഏറ്റവുമധികം കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വാചകങ്ങളിലൊന്നാണിത്. പോസ്റ്റുകള്‍ക്ക് ‘ താങ്ക്ഫുള്‍ ‘ റിയാക്ഷന്‍ ചെയ്യാന്‍ കഴിയുന്ന സൗകര്യം ഏര്‍പ്പെടുത്തി ഫേസ്ബുക്കിന്റെ മദേഴ്സ് ഡേ സമ്മാനം.

വയലറ്റ് നിറത്തിലുള്ള ഡെയ്സി ഫ്‌ളവര്‍ ആണ് നിലവിലുള്ള ഹഹ , ലവ് , ആംഗ്രി , സാഡ് , വൗ റിയാക്ഷനുകളുടെ കൂട്ടത്തില്‍ ഇടം പിടിച്ചത്. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ്. കഴിഞ്ഞ വര്‍ഷവും മദേഴ്സ് ഡേയ്ക്ക് ഫേസ്ബുക്കില്‍ ഈ റിയാക്ഷന്‍ ബട്ടണ്‍ അതിഥിയായി വന്നിരുന്നു. മെയ് 14 നാണു മദേഴ്സ് ഡേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button