കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവർത്തകർക്ക് നേരെ വീണ്ടും കടക്ക് പുറത്ത്. എല്‍.ഡി.എഫ്.സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ കൂടിക്കാഴ്ച പരിപാടിയില്‍ നിന്നാണ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ അധ്യക്ഷ പ്രസംഗവും മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗവും കഴിഞ്ഞ ശേഷം, മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കണം എന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയിക്കുകയായിരുന്നു.
ALSO READ:കടക്ക് പുറത്ത് വിവാദം: സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
പുറത്തിറങ്ങാൻ വിസമ്മതിച്ച മാധ്യമപ്രവർത്തകരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും വേദിയില്‍ നിന്ന്‌ഇറങ്ങി വന്ന് ഹാളില്‍ നിന്ന് പുറത്തിറങ്ങണമെന്നു ആവശ്യപെടുകയായിരുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരെ നോക്കി മുഖ്യമന്ത്രി തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടന്ന് പുറത്താക്കപ്പെട്ട മാധ്യമപ്രവർത്തകർ ഹാളിന് പുറത്ത് പ്രതിഷേധിച്ചു.
Post Your Comments