Latest NewsIndia

കര്‍ണാടകം ആര്‍ക്കൊപ്പം ? എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ബംഗളൂരു•കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് സര്‍വേ ഫലങ്ങള്‍ പറയുമ്പോള്‍ റിപ്പബ്ലിക് ടി.വി, ന്യൂസ് എക്സ്, പഞ്ചാബ് ന്യൂസ് തുടങ്ങിയ ചാനലുകള്‍ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാകുമെന്ന് പ്രവചിക്കുന്നു.

കോണ്‍ഗ്രസ് 93-103 സീറ്റുകള്‍ നേടുമെന്ന് ടൈംസ്‌ നൌ സര്‍വേ പറയുന്നു. ബി.ജെ.പി 80-93 സീറ്റുകള്‍ നേടും. ജെ.ഡി.എസ് 39 സീറ്റുകള്‍ നേടി നിര്‍ണായക ശക്തിയാകുമെന്നും സര്‍വേ.

കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ പറയുന്നത്. ബി.ജെ.പി 79-92 സീറ്റുകള്‍ വരെ നേടും. ജെ.ഡി.എസ് 30 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.

95-114 സീറ്റുകള്‍ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് റിപ്പബ്ലിക് ടി.വി പ്രവചിക്കുന്നു. കോണ്‍ഗ്രസ് 73-82 സീറ്റുകള്‍ നേടും. ജെ.ഡി.എസ് 33-43 സീറ്റുകള്‍ വരെ നേടുമെന്നും റിപ്പബ്ലിക് ടി.വി സര്‍വേ പറയുന്നു.

എ.ബി.പി ന്യൂസ് സര്‍വേ ബി.ജെ.പിയ്ക്ക്  97-109 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. . കോണ്‍ഗ്രസ് 87-99 സീറ്റുകള്‍ വരെ നേടും. ജെ.ഡി.എസ് 30 സീറ്റുകള്‍ വരെ നേടുമെന്നും എ.ബി.പി പറയുന്നു.

ബി.ജെ.പി 102-110 സീറ്റുകള്‍ വരെ നേടുമെന്ന് ന്യൂസ് എക്സ് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 72-78 സീറ്റുകള്‍ വരെ ലഭിക്കാം. ജെ.ഡി.എസ് 35-39 സീറ്റുകള്‍ നേടി ഭരണനിര്‍ണയത്തില്‍ നിര്‍ണായക ശക്തിയാകുമെന്നും സര്‍വേ പറയുന്നു.

പ്രജ ന്യൂസും ബി.ജെ.പിയ്ക്ക് അനുകൂലമായ സര്‍വേയാണ് പുറത്തുവിട്ടിരിക്കുന്നത്. ബി.ജെ.പി 102-110 സീറ്റുകള്‍ വരെ നേടുമെന്ന് പഞ്ചാബ് ന്യൂസ് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 72-78 സീറ്റുകള്‍ വരെ നേടും. ജെ.ഡി.എസ് 35-39 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു.

സുവര്‍ണ ന്യൂസ്, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്നു. സുവര്‍ണ സര്‍വേ പ്രകാരം കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ ലഭിക്കും. ബി.ജെ.പി 79-92 സീറ്റുകള്‍ വരെ നേടും. ജെ.ഡി.എസ് 22-30 സീറ്റുകള്‍ വരെ നേടുമെന്നും സുവര്‍ണ ന്യൂസ് സര്‍വേ പറയുന്നു.

ഇതുവരെ പുറത്തുവന്ന സര്‍വേകളില്‍ ഭൂരിപക്ഷവും തൂക്കു മന്ത്രിസഭയാകും അടുത്തത് എന്ന സൂചനയാണ് നല്‍കുന്നത്.

UPDATING

shortlink

Related Articles

Post Your Comments

Related Articles


Back to top button