![](/wp-content/uploads/2018/05/karnataka-election-2.png)
ബെംഗളൂരു: കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് മണി പോളിങ് 56 ശതമാനം പിന്നിട്ടു. പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയപ്പോള്‍ ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തിയത് 33 ശതമാനം പോളിങ് ആണ്. എന്നാല്‍ പിന്നീട് പോളിങ് വേഗം കൂടി. രാമനഗര, ബെംഗളൂരുവിലെ ചാമരാജ്‌പേട്ട്, ഹെബ്ബാള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിലെ പ്രശ്‌നം വൈകിയാണ് പുനഃസ്ഥാപിക്കാനായത്. അതേസമയം, എല്ലാവരും കാത്തിരിക്കുന്നത് ഇന്ന് വൈകീട്ട് വോട്ടെടുപ്പ് തീര്‍ന്നാലുടന്‍ പ്രഖ്യാപിക്കപ്പെടുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ്.
Read Also: സംസ്ഥാനത്ത് വീണ്ടും പോലീസ് അതിക്രമം
കോണ്‍ഗ്രസിന് വിധി അനുകൂലമായാൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. മറിച്ചാണെങ്കില്‍ കോണ്‍ഗ്രസിനെതിരെ ഇന്ത്യ ഒരുമിക്കുന്നു എന്നാണ് റിപ്പോർട്ട്. 224 ല്‍ 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലുമാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. 2013നേക്കാൾ 12 ശതമാനം അധികം വോട്ടർമാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക. 2600 സ്ഥാനാര്‍ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ഇതില്‍ 200 സ്ത്രീകളാണ്.
Post Your Comments