പ്ലസ്ടുവിന്റെ പരീക്ഷ ഫലം വന്നപ്പോൾ മകന് എല്ലാ വിഷയത്തിനും എ പ്ലസ്. മകനെക്കുറിച്ച് അച്ഛൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. മുടി നീട്ടിവളർത്തിയും,ക്ലസിൽ കയറാതെ നടക്കുകയും ചെയ്യുന്ന കുട്ടികളെല്ലാം മോശമാണെന്ന് ചിന്തിക്കുന്നവർക്ക് തെറ്റി. അവരിലും കാണും നല്ല മിടുക്കന്മാർ.
ആ അച്ഛൻ മകനെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്
ഈ ഫോട്ടോയിൽ കാണുന്ന കൗമാരക്കാരൻ എന്റെ മകനാണ്. പ്ലസ് ടു കഴിഞ്ഞു. സ്കൂളിൽ പോകാറില്ല. ദിവസം ശരാശരി മൂന്നു സിനിമ ഡൗൺലോഡു ചെയ്തു കാണും. മുടി നീട്ടി വളർത്തും. ഉറക്കം കുറവാണ്. വിനയം ഇല്ല. എന്നോട് തെറി ഭാഷയിൽ സംസാരിക്കും. അസൈൻമെന്റ് വെക്കില്ല. നന്നായി വായിക്കും.
also read:പി.ജയരാജനെ കളിയാക്കി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഞ്ഞൂറോളം പേജുള്ള നോവൽ എഴുതി പൂർത്തിയാക്കി. ഇന്ന് റിസൽട്ടു വന്നു. പ്ലസ് ടു. ഫുൾ എ പ്ലസ്. നാലു വിഷയങ്ങളിൽ ഫുൾ മാർക്ക്. അവന്റെ കൂടെയുള്ളത് അവന്റെ ഹാഫ് സിസ്റ്റർ ആണ്. സന്തോഷം തോന്നുന്നു. ഷമീനാ സ്നേഹം… ഈ പ്രാന്തൻ ചെക്കനെ കൊണ്ടു നടക്കുന്നതിന്. ഗിരീഷ് അവനോടൊപ്പം നിന്നതിനു ആദരവ്.
Post Your Comments