ഇന്ത്യന്‍ ഓയില്‍ പമ്പിലെ ‘തട്ടിപ്പ്’ തെളിവ് സഹിതം തുറന്നു കാട്ടിയ യുവാവിന് സംഭവിച്ചത് ആരെയും ഞെട്ടിക്കും. കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ പമ്പില്‍നിന്ന് ഐ ടി ജീവനക്കാരനായ അനീഷ് 45 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ ഡീസല്‍ അടിച്ചത്. 49 ലിറ്ററായിട്ടും നിറഞ്ഞില്ല. ഇത് ചോദ്യം ചെയ്ത അനീഷ് അതിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു.
കൂടാതെ പമ്പില്‍ കൃത്രിമമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ അന്വേഷണത്തിനെടുവില്‍ തെറ്റ് കാറ് കമ്പനിക്കാണെന്ന് മനസിലാക്കിയ അനീഷ് മറ്റൊരു ഫെയ്‌സ്ബുക്കിലൂടെ മാപ്പ് പറഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പ് പോലീസിന്റെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്.
പരിശോധനക്കൊടുവില്‍ 52.14 ലിറ്റര്‍ ഇന്ധനം വാഹനത്തില്‍ നിറയ്ക്കാന്‍ കഴിയുമെന്നു തെളിഞ്ഞു. കാറിന്റെ ഇന്ധന സംഭരണശേഷി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതിനേക്കാള്‍ കുടുതലാണെന്നു പരാതിക്കാരനു ബോധ്യപ്പെട്ടു. പിന്നീട് അനീഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തിയിടുകയായിരുന്നു.
Post Your Comments