Gulf

ദുബായ് സൂപ്പർ സെയിൽ അവസാന ദിവസം ; തിരക്കൊഴിയാതെ മാളുകൾ

ദുബായ്: ദുബായ് സൂപ്പർ സെയിൽ അവസാന ദിവസത്തിലേക്ക്. മെയ് 10നാണ് സൂപ്പർ സെയിൽ ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ഓഫർ സെയിൽ ഇന്ന് അവസാനിക്കുകയാണ്. ആദ്യ രണ്ട് ദിവസത്തെ പോലെതന്നെ അവസാന ദിവസമായ ഇന്നും നല്ല തിരക്കാണ് മാളുകളിൽ അനുഭവപ്പെടുന്നത്.
ഫാഷൻ, ഡൈനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട കടകൾ 25 മുതൽ 90 ശതമാനം വരെ ഓഫറുകൾ നൽകുന്നുണ്ട്. കൂടാതെ ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്.

also read:ശസ്ത്രക്രിയാ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ച് ദുബായ്

ബിൻസൺസ്, IKEA, മാക്സ് & സ്‌പെൻസർ, ഗസ്, ടോപ്‌ഷോപ്, ഓൾഡ് നേവി, H&M, പണ്ടോര, കോസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും ഈ ഓഫർ മേളയിൽ പങ്കാളിയായിട്ടുണ്ട്. മൂന്ന് ദിവസമായി നല്ല തിരക്കാണ് ദുബായിൽ അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിൽ നിയന്ത്രിക്കാനാകാത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button