ദുബായ്: ദുബായ് സൂപ്പർ സെയിൽ രണ്ടാം ദിവസത്തിലേക്ക്. മെയ് 10നാണ് സൂപ്പർ സെയിൽ ആരംഭിച്ചത്.
ഫാഷൻ, ഡൈനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട കടകൾ 25 മുതൽ 90 ശതമാനം വരെ ഓഫറുകൾ നൽകുന്നുണ്ട്. കൂടാതെ ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്. 1000 ദിർഹത്തിന് മുകളിൽ സാധനം വാങ്ങുന്ന ആദ്യത്തെ 100 ഭാഗ്യവാന്മാർക്ക് 4 സിനിമാടിക്കറ്റുകൾ വീതവും അധികൃതർ നൽകുന്നുണ്ട്.
ALSO READ:ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസികൾക്ക് 6 കോടിയിലേറെ രൂപ സമ്മാനം
ആദ്യ ദിവസം തന്നെ വമ്പിച്ച തിരക്കാണ് മാളുകളിൽ അനുഭവപ്പെട്ടത്. ബിൻസൺസ്, IKEA, മാക്സ് & സ്പെൻസർ, ഗസ്, ടോപ്ഷോപ്, ഓൾഡ് നേവി, H&M, പണ്ടോര, കോസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും ഈ ഓഫർ മേളയിൽ പങ്കാളികളാകുന്നുണ്ട്.
Post Your Comments