India

ത​നി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കു​റ്റ​പ​ത്രം തെ​റ്റാ​യ വി​വ​ര​ങ്ങ​ളുടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെന്ന് പി. ചിദംബരം

ചെ​ന്നൈ: തെ​റ്റാ​യ വി​വ​ര​ങ്ങ​ളുടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് ത​നി​ക്കെ​തി​രെ കുറ്റപത്രം സമർപ്പിച്ചതെന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​രം. ചി​ദം​ബ​ര​ത്തി​നെ​തി​രെ​യും ഭാ​ര്യ ന​ളി​നി, മ​ക​ൻ കാ​ർ​ത്തി, മ​രു​മ​ക​ൾ ശ്രീ​നി​ധി എ​ന്നി​വ​ർ​ക്കെ​തി​രേ​യു​മാ​ണ് വി​ദേ​ശ​സ്വ​ത്തു​വി​വ​രം വെ​ളി​പ്പെ​ടു​ത്താ​ത്ത​തി​നു ക​ള്ള​പ്പ​ണ നി​യ​മ​പ്ര​കാ​രം ആ​ദാ​യ​നി​കു​തി വ​കു​പ്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. എന്നാൽ ഈ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നാണ് ചിദംബരം വാദിക്കുന്നത്.

Read Also: തിയറ്ററിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

അ​മേ​രി​ക്ക​യി​ലെ​യും ബ്രി​ട്ട​നി​ലെ​യും ആ​സ്തി​ക​ൾ വെ​ളി​പ്പെ​ടു​ത്താ​ത്തി​നാ​ണ് കുറ്റപത്രം. ചെ​സ് ഗ്ലോ​ബ​ൽ അ​ഡ്വൈ​സ​റി എ​ന്ന ക​മ്പ​നി​യു​ടെ വി​വ​രം വെ​ളി​പ്പെ​ടു​ത്താ​ത്ത​തും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. ചെ​ന്നൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button