പാനൂര്‍: പാനൂരിലെ അഡ്വ:വത്സരാജ കുറുപ്പിന്റെ കൊലപാതകത്തിന് ഫസല്‍ വധവുമായി ബന്ധമുണ്ടെന്നു മുൻ ഡി വൈ എസ് പി. തലശേരി ബാറിലെ പ്രമുഖ അഭിഭാഷകനും,ബിജെപി പെരിങ്ങളം മണ്ഡലം കമ്മറ്റി അംഗവുമായിരുന്ന തെക്കെപാനൂരിലെ കുറുപ്പിനെ കൊന്നതിനു പിന്നില്‍ ഫസല്‍ വധത്തിലെ വെളിപ്പെടുത്തലെന്നാണ് സൂചന. കേസില്‍ നിര്‍ണായക വിവരം നല്കിയ കുറുപ്പ്, പഞ്ചാര ശിനില്‍ എന്നിവരുടെ കൊലപാതകങ്ങള്‍ ഫസല്‍ കേസുമായി ബന്ധപ്പെട്ടാണെന്നും ഒരാളുടെ മരണം ബ്ലേഡ് മാഫിയയുടെ തലയില്‍ കെട്ടിവെയ്ക്കുകയായിരുന്നുവെന്നുമാണ് ഡിവൈഎസ് പി വെളിപ്പെടുത്തിയിരിക്കുന്നത്.
ഫസലിനെ കൊന്നവരെ കുറിച്ച് തുടക്കത്തില്‍ ചില സൂചനകള്‍ കുറുപ്പിന് ലഭിച്ചിരുന്നു.സിപിഎമ്മുമായി അകന്നു നില്ക്കുന്ന മൂഴിക്കര കുട്ടന് എന്ന സിപിഎം പ്രവര്‍ത്തകനില്‍ നിന്നാണ് ഫസലിനെ കൊന്നവരെ കുറിച്ച് വിവരം ലഭിച്ചത്. ഇക്കാര്യം സിഐ സുകുമാരന്‍ അഡ്വ:വത്സരാജ കുറുപ്പ് കൈമാറി. കുറുപ്പാണ് വിവരങ്ങള്‍ നല്‍കിയതെന്ന് പോലീസിലെ ചിലര്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു. 2007 മാര്‍ച്ച് 5ന് ആണ് കുറുപ്പിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത് എന്നാണു ഇപ്പോളത്തെ വെളിപ്പെടുത്തൽ. അന്ന് പാനൂരിലെ ഒരു സ്വര്ണ്ണവ്യാപാരിയുമായി കൊല്ലം സ്വദേശി സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു.
പാര്‍ട്ടി നേതൃത്വം വഞ്ചിക്കപ്പെട്ട ആളിനൊപ്പം നിന്നില്ല, എന്നാൽ വത്സരാജ കുറുപ്പ് അയാൾക്ക് നീതി വാങ്ങിക്കൊടുക്കാൻ സഹായിച്ചു. അങ്ങനെ സിപിഎമ്മിന് കൂടുതൽ വിരോധം ഉണ്ടായതായും ഡി വൈ എസ് പി പറയുന്നു. ഫസല്‍ വധം അന്വേഷിച്ച സിഐ, സുകുമാരന്‍ ,വത്സരാജ കുറുപ്പിന്റെ ദുരൂഹ മരണം അന്വേഷിച്ച് അവസാനഘട്ടത്തില്‍ എത്തിയിരുന്നു. തുടർന്ന് ഉടനെ അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. സിപിഎം പാനൂര്‍ ഏരിയാസെക്രട്ടറി കെകെ.പവിത്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പിറ്റേന്ന് ആയിരുന്നു സി ഐക്ക് സ്ഥലം മാറ്റം.
Post Your Comments