India

എട്ടര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച വ്യാപാരി തൂങ്ങിമരിച്ചു

പൂനെ: എട്ടര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച ആഘാതത്തിൽ പച്ചക്കറി വ്യാപാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഭരത് നഗര്‍ സ്വദേശി ജഗന്നാഥ് നേഹാജി ഷെയ്‌ക്കിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

Read Also: നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഭൂമി പിളരുന്നു: വീഡിയോ

രണ്ട് മുറികളുള്ള ഒരു ഷെഡിലാണ് ജഗന്നാഥും കുടുംബവും താമസിച്ചുവന്നിരുന്നത്. 55,519 യൂണിറ്റ് ഉപയോഗിച്ചത് 8,65,020 രൂപയാണ് ബില്ലില്‍ വന്ന തുക. മേയ് 17നകം ഈ തുക അടച്ചില്ലെങ്കില്‍ പിഴയടക്കം 8,75,830 ആണ് ഒടുക്കേണ്ടി വരിക. അതേസമയം, മീറ്റര്‍ റീഡിംഗ് തെറ്റായി രേഖപ്പെടുത്തിയതാണ് ഇത്തരത്തിലൊരു ബിൽ വരാൻ കാരണമെന്ന് മഹാരാഷ്ട്രാ സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി വ്യക്തമാക്കി. തെറ്റായി കണക്കു കൂട്ടിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button