Latest NewsKeralaNews

വാട്‌സാപ്പ് പ്രണയം; ട്രെയിനില്‍ നിന്നും മുങ്ങിയ പെണ്‍കുട്ടിക്ക് സംഭവിച്ചതിങ്ങനെ

ചെറുതുരുത്തി: വാട്‌സാപ്പിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കാരണം വലഞ്ഞത് കേരളാ പോലീസ്. എറണാകുളം സ്വദേശിയായ കാമുകനെ തേടി രണ്ട് ദിവസം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലെത്തിയ 15 കാരിയാണ് വ്യാഴാഴ്ച ചെറുതുരുത്തിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മുങ്ങിയത്.

പെണ്‍കുട്ടി മുങ്ങിയതറിഞ്ഞതോടെ പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ചെറുതുരുത്തിയിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ മാസം അമ്മയോടൊപ്പം എറണാകുളത്തെത്തിയപ്പോഴാണ് 15 കാരി യുവാവിനെ പരിചയപ്പെടുന്നത്. ഇടതടവില്ലാതെ വാട്‌സ് ആപ്പ് ചാറ്റിങ് തുടങ്ങുകയും ചെയ്തു. ഒടുവില്‍ വീടും നാടും ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം എറണാകുളത്തെ യുവാവിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രശ്‌നം ഗുരുതരമായതോടെ യുവാവ് കോയമ്പത്തൂരിലെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

അമ്മയും ബന്ധുക്കളും എറണാകുളത്തെത്തി കുട്ടിയുമായി മടങ്ങുന്നതിനിടെയാണ് സംഭവം. ആലപ്പി – ബൊക്കാറോ ട്രെയിന്‍ പൈങ്കുളം ഗേറ്റില്‍ സിഗ്‌നല്‍ കിട്ടാതെ നിര്‍ത്തിയപ്പോള്‍ ബന്ധുക്കളുടെ കണ്ണ് വെട്ടിച്ച് ഇറങ്ങി ഓടുകയായിരുന്നു. മയക്കത്തിലായിരുന്ന ബന്ധുക്കള്‍ ഷൊര്‍ണൂരിലെത്തിയപ്പോഴാണ് പെണ്‍കുട്ടി മുങ്ങിയത് അറിഞ്ഞത്. ഉടന്‍ തിരച്ചില്‍ നടത്തുകയും ചെറുതുരുത്തി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button