CinemaLatest NewsMovie SongsBollywoodEntertainment

നടി ശ്രീദേവിയുടെ മരണം; പുനപരിശോധനാ ഹര്‍ജി തള്ളി

ബോളിവുഡ് താര സുന്ദരി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു സംവിധായകന്‍ സുനില്‍ സിംഗ് നല്‍കിയ ഹര്‍ജി കോടതി തള്ളി.

2018 ഫെബ്രുവരി 24നായിരുന്നു സിനിമാ ലോകത്തെ ദുഃഖത്തിലാഴ്ത്തി ശ്രീദേവി വിടപറഞ്ഞത്. ദുബായില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ താരം ഹോട്ടലിലെ കുളിമുറിയില്‍ മരിച്ചു കിടക്കുകയായിരുന്നു. ഹാര്‍ട്ട് അറ്റാക്ക് ആണെന്നും അല്ല മുങ്ങി മരണം ആണെന്നുമുള്ള വാദങ്ങള്‍ മരണത്തെ വലിയ ചര്‍ച്ചയാക്കി. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് ആണ് മരണ കാരണമെന്ന പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് വിവാദങ്ങള്‍ ഒഴിഞ്ഞത്. എന്നാല്‍ സംവിധായകന്‍ സുനില്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു.  ഈ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button