Latest NewsNews

ഈ ശകുനങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ മരണം നിങ്ങളെ പിന്തുടരുന്നുണ്ട്

ലോകത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും ഒരിക്കല്‍ മരണമുണ്ട്. എത്ര വലിയ ധൈര്യശാലിയാണെങ്കിലും മരണത്തെ കുറിച്ച് ചിന്തിക്കാനോ പറയുവാനോ ഭയമാണ്. ചില ശകുനങ്ങള്‍ മരണത്തെ ഉറപ്പിക്കുന്നവയാണ്.

ഒരു കാക്ക ഒറ്റയ്‌ക്കോ ആറ് കാക്കകള്‍ ഒന്നിച്ചോ ദീര്‍ഘ സമയം നിങ്ങളെ പിന്തുടരുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ക്കോ കുടുംബത്തിലെ മറ്റൊരാള്‍ക്കോ മരണം അടുത്തിരിക്കുന്നു എന്നാണ് അതിന്റെ സൂചന. മരംകൊത്തി, വവ്വാല്‍ എന്നിവ വീടിന് പരിസരത്ത് തുടര്‍ച്ചയായി കണ്ടാലും അപകടമാണ്.

മൂങ്ങ വീടിന് പരിസരത്ത് സ്ഥിരമായി കാണുകയാണെങ്കില്‍ ബന്ധുക്കള്‍ക്ക് മരണം സംഭവിച്ചേക്കും. നായകള്‍ക്ക് മരണത്തെ പെട്ടെന്ന് തന്നെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടെന്നാണ് പറയുന്നത്. തറയില്‍ കിടക്കുന്ന നായ പതിവില്ലാതെ അസാധാരണമായി ദേഹം ചൊറിയുന്നത് ആ വീട്ടില്‍ ആരുടെയെങ്കിലും മരണം ഉറപ്പായി എന്നതിന് ഉറപ്പാണ്.

ആരും ഉപയോഗിക്കാതെ തന്നെ ഗ്ലാസും പാത്രവും വീണ് പൊട്ടുന്നത്. സ്വപ്‌നത്തില്‍ പല്ല് കൊഴിയുന്നതും, വെളുത്ത കുതിരയെയും സ്വപ്‌നം കാണുന്നത് മരണം അടുത്ത സൂചനയാണ്. പതിവില്ലാതെ മരണത്തെ കുറിച്ചുള്ള സംസാരം മരണത്തെ വിളിച്ചു വരുത്തു.

അര്‍ധരാത്രി പൂച്ചകളുടെ നിലവിളി മരണത്തിന്റെ സൂചനയാണ്. കാലങ്ങളായി രോഗശയ്യയില്‍ കിടക്കുന്നവരുടെ മരണം അടുക്കുന്നതിന്റെ ലക്ഷണമാണിത്. ശവസംസ്‌കാര ചടങ്ങിനിടെ കറുത്ത പൂച്ചയെ കണ്ടാല്‍ ആ കുടുംബത്തിലെ ഒരാള്‍ കൂടി മരിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button