ജാനക്പുര്‍: “നേപ്പാളില്ലാതെ ഇന്ത്യയുടെ വിശ്വാസങ്ങളും ചരിത്രവും ക്ഷേത്രങ്ങളും പൂര്‍ണമാകില്ലെന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അയോധ്യയെയും ജാനക് പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീതയുടെ ജന്മസ്ഥലം നേപ്പാളിലെ ജാനക്പുര്‍ പരോക്ഷമായി പരാമര്‍ശിച്ചാണ് മോദിയുടെ പ്രസംഗം. നേപ്പാളില്ലാതെ ഭഗവാന്‍ രാമന്‍ പൂര്‍ണനാകില്ല. നൂറ്റാണ്ടുകളുടെ ബന്ധമാണ് അയോധ്യയും ജാനക്പുരും തമ്മിലുള്ളതെന്നും അത് തകര്‍ക്കാനാകാത്തതാണെന്നും മോദി പറഞ്ഞു.
നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയും ചേര്‍ന്നാണ് 225 കിലോമീറ്റര്‍ വരുന്ന ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
Post Your Comments