പഴനി ; പഴനിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയും വിട പറഞ്ഞു. കോരുത്തോട് പാറയിൽ ജിനുവിന്റെ മകൻ ആദിത്യൻ(11) ആണു മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.
കോട്ടയം കോരുത്തോടു നിന്നു തീർഥാടനത്തിനെത്തിയ മലയാളികൾ സഞ്ചരിച്ച വാഹനം ചൊവാഴ്ച രാത്രി 11.15ന് ദേശീയ പാത 209ൽ പഴനിക്കും ഡിണ്ടിഗലിനുമിടയിൽ ശിന്തളപാടംപട്ടിക്കു സമീപം ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോരുത്തോട് പാറയിൽ പി.ആർ.ശശി(62), ഭാര്യ വിജയമ്മ(59), ചെറുമകൻ അഭിജിത്(12), ശശിയുടെ സഹോദരി ലേഖ(48), ഭർത്താവ് തുണ്ടത്തിൽ സുരേഷ്(52), മകൻ മനു(27) ബന്ധുവായ നിരപ്പേൽ ബാബുവിന്റെ ഭാര്യ സജിനി(53) ഒടുവില്‍ ആദിത്യൻ(11) ഉൾപ്പെടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
ഇടിയുടെ ആഘാതത്തിൽ ലോറിയിൽ കുടുങ്ങിയ വാൻ ക്രെയിൻ ഉപയോഗിച്ചാണു വേർപെടുത്തിയത്. വണ്ടിയോടിച്ച സുരേഷ് ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് കരുതുന്നു.
Also read ; ഒറ്റനമ്പരില്‍ സംസ്ഥാനം മുഴുവന്‍ ട്രോമ കെയര്‍ ആംബുലന്‍സ് സര്‍വീസ്
Post Your Comments