Latest News

കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണ് മരിച്ചു

കാഞ്ഞങ്ങാട്•സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി മാങ്ങാട് ആര്യടുക്ക സ്വദേശി പ്രജിത്ത് (32) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

സമീപത്തെ വീട്ടിലെ കിണറ്റില്‍ ഒരു കോഴി വീണിരുന്നു. ഇതിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ പ്രജിത്ത് കോഴിയെ പുറത്തെടുത്ത് മുകളില്‍ എത്തിയപ്പോള്‍ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റില്‍ ഓക്സിജന്റെ അഭാവം മൂലം ശാസ്വംമുട്ടല്‍ അനുഭവപ്പെട്ടതാകം പിടിവിടാന്‍ കാരണമെന്നു കരുതുന്നു.

നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രജിത്തിനെ അഗ്നിശമന സേനയെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2013 സെപ്തംബര്‍ 16 ന് തിരുവോണദിവസത്തിലാണ് മാങ്ങാട് എം.ബി ബാലകൃഷ്ണനെ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button