ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും. നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മോദിയുടെ സന്ദർശനം. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി മോദി ഒൗദ്യോഗിക ചര്‍ച്ച നടത്തും. 900 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ഒന്നിച്ച് തറക്കല്ലിടും.
ഇന്ത്യയുടെ സഹായത്തോടെയാണ് നേപ്പാൾ ഈ പദ്ധതി നടപ്പാക്കുന്നത്. മോദിയുടെ മൂന്നാം നേപ്പാള്‍ സന്ദര്‍ശനമാണിത്. 2014-ല്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ സന്ദര്‍ശനം.
Post Your Comments