ആലപ്പുഴ: ആരോപണങ്ങൾക്കെതിരെ ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ രംഗത്ത്. “തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. സത്യവാങ് മൂലത്തിൽ വെളിപ്പെടുത്തിയതിനേക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ സ്വത്ത് തനിക്കുണ്ടെന്ന് കണ്ടെത്തിയാൽ സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറുമെന്നും,പാർട്ടിയുടെ സ്വത്ത് തന്റെ സ്വത്തായി വ്യാഖ്യാനിച്ചാണ് എതിരാളികളുടെ പ്രചാരണമെന്നും സജി ചെറിയാൻ പറഞ്ഞു.
പത്രിക സൂക്ഷ്മ പരിശോധന നടത്തവെ സ്വതന്ത്ര സ്ഥാനാർഥിയാണ് സജിക്കെതിരെ രംഗത്തെത്തിയത്. അന്പലപ്പുഴയിൽ ഒന്നര ഏക്കർ ഭൂമി സജി ചെറിയാന് ഉണ്ടെന്നും ഇത് പത്രികയിൽ കാണിച്ചില്ലെന്നും സ്വത്തുവിവരങ്ങൾ മറച്ചുവച്ചാണ് പത്രിക സമർപ്പിച്ചതെന്നുമായിരുന്നു ആരോപണം. ശേഷം വിഷയം യുഡിഎഫും എൻഡിഎയും വിഷയം ഏറ്റെടുത്തു.
ഇതോടെ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായി. ശേഷ ഏറെ നേരം കഴിഞ്ഞു സജി ചെറിയാനെതിരായ ആരോപണങ്ങൾ പത്രിക തള്ളാവുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക സ്വീകരിച്ചു.
Also read ; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ; സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക തള്ളി
Post Your Comments