കാസർഗോഡ് ; ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാന്യ എവിഞ്ച ഹൗസിലെ മൊയ്തീന്‍കുട്ടി-നഫീസ ദമ്ബതികളുടെ മകന് അബ്ദുര്‍ റഹ് മാന്‍(28) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹോദരിയുടെ മകൻ ഷെരീഫ്(20)നു പരിക്കേറ്റു.
കാസർഗോഡ് നീർച്ചാലിൽ വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു അപകടം. കുമ്ബളയില്‍ പോയി നീര്‍ച്ചാലിലേക്ക് മടങ്ങവേ സഹോദരിയുടെ മകന് ഷെരീഫ്(20) ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയും പിറകിലിരുന്ന അബ്ദുര്‍ റഹ് മാന്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടൻ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Also read ; നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഭൂമി പിളരുന്നു: വീഡിയോ
Post Your Comments